EDITOR'S CHOICE
 
ചരിത്രം മിനുങ്ങട്ടെ... ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് തൊടുപുഴയിലെ ഒരു പബ്ലിക് സ്ഥാപനമായ ഹരിത കാർഷിക സേവന കേന്ദ്രത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധിപ്രതിമ കഴുകി വൃത്തിയാക്കുന്ന ജീവനക്കാരി. കടയുടമയായ തങ്കച്ചൻ മഹാത്മാ ഗാന്ധിയോടുള്ള പ്രിയം മൂലം കഴിഞ്ഞ 30 വർഷക്കാലമായി തന്റെ കടക്ക് മുന്നിൽ ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നു
 
ബാബറി മസ്ജിദ് കോടതി വിധിക്ക് എതിരെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അപ്പീൽ നൽകണമെന്നാവശ്യപ്പെട്ട് നെഹ്‌റു സെന്റർ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പ്രതിഷേധസമരം കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.എം .ആർ തമ്പാൻ, കെ.പി.സി.സി സെക്രട്ടറി എം. എ. ലത്തീഫ് ,വി എസ്. ശിവകുമാർ എം.എൽ.എ, കെ.പി. സി.സി മുൻ അദ്ധ്യക്ഷൻ എം.എം. ഹസൻ തുടങ്ങിയവർ സമീപം
 
ഗാന്ധിജയന്തിയോടനുബന്ധിച്ച് ജവഹർ ബാൽ മഞ്ചിന്റെ നേതൃത്വത്തിൽ കെ.പി.സി.സിയിൽ സംഘടിപ്പിച്ച ഗാന്ധിജി കുട്ടികളിലേക്ക് എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ ഗാന്ധിജിയുടെ ഛായാചിത്രം കെ.എസ്.യു തിരുവനന്തപുരം അസംബ്ലി പ്രസിഡന്റ് പ്രതുൽ എസ്.പിക്ക് നൽകി നിർവഹിക്കുന്നു. ജനറൽ സെക്രട്ടറിമാരായ കെ.പി. അനിൽ കുമാർ, പാലോട് രവി, ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ ഡോ.ജി.വി.ഹരി, ആനന്ദ് കണ്ണശ എന്നിവർ സമീപം
 
പശുവിന് പുല്ലുമായി പാടവരമ്പത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്ന കർഷകൻ പാലക്കാട് ആലംപളളം ഭാഗത്ത് നിന്ന് ഒര് ഗ്രാമീണ കാഴ്ച്ച.
 
മഅദനിയെ വിട്ടയക്കാൻ കേരള സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് അബ്ദുൽ നാസർ മഅദനിയുടെ മകൾ ഷെമീറ മഅദനി യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ പ്രതിഷേധം.
 
ഒരു മറ നല്ലതാ... തൃശൂർ കളക്ട്രേറ്റിന് മുന്നിലെ മരത്തിൽ കൂട് കൂട്ടിയ നീർ കാക്കകളുടെ കാഷ്ഠം ദേഹത്ത് വീഴാതിരിക്കാൻ കുട ചൂടി ഫോമുകൾ പൂരിപ്പിക്കാൻ നിൽക്കുന്ന യുവാവ്.
 
ബാബറി മസ്ജിദ് വിധിയിൽ പ്രതിക്ഷേധിച്ച് ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ പ്രതിഷേധം.
 
ആശ വർക്കർമാർക്ക് പ്രതിമാസം 15000 രൂപ റിസ്ക് അലവൻസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ പ്രതിഷേധം.
 
ആളും ആരവുമില്ലാതെ നീലംപേരൂർ പൂരം പടയണി.കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ കരക്കാർ പൊതുവായി സമർപ്പിച്ച ഒന്നേകാൽ അന്നത്തേയും അടിയന്തര കോലമായ പള്ളിഭഗവതിയുടെ വാഹനം സിംഹത്തെയും എഴുന്നള്ളിക്കുന്നു
 
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് പദ്മതീർത്ഥത്തിൽ നടന്ന ആറാട്ട് .ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ ഉൾപ്പെടെ പ്രമുഖ രാജകുടുംബാംഗങ്ങൾ സമീപം.കൊവിഡ് 19 പ്രോട്ടോക്കോളുളളതിനാൽ ആദ്യമായാണ് പദ്മതീർത്ഥത്തിൽ ആറാട്ട് നടന്നത്
 
ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് പടിഞ്ഞാറേ നടയിൽ നടന്ന പള്ളിവേട്ട.
 
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് എറണാകുളം ടി.ഡി. ക്ഷേത്രാങ്കണത്തിൽ ശ്രീകൃഷ്ണ വേഷം ധരിച്ചെത്തിയ കുട്ടികൾ.
 
കണ്ണനൂട്ട്... ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് വീടുകളിൽ കൃഷ്ണവേഷംകെട്ടിയ കുട്ടികൾക്ക് കണ്ണനൂട്ട് നടത്തിയപ്പോൾ. കോട്ടയം തിരുനക്കര മേവാഡ് വീട്ടിൽ നിന്നുള്ള കാഴ്ച. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ശോഭായാത്രകൾ ഒഴിവാക്കി വീടുകളിൽ തന്നെയാണ് ശ്രീകൃഷ്ണജയന്തി ആഘോഷം നടത്തിയത്.
 
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ആഡിറ്റോറിയത്തിൽ കൃഷ്ണപ്പൂക്കളം ഒരുക്കുന്ന ബാലഗോകുലം പ്രവർത്തകർ.
 
മണർകാട് പള്ളിപെരുന്നാളിന്റെ ഭാഗമായി നടന്ന നടതുറക്കൽ ചടങ്ങ്
 
പൂ വിളി പൂ വിളി പൊന്നോണമായി... കൊവിഡ് ദുരിതങ്ങളെ മറികടന്ന് പൂവിളിയും പൂക്കാലങ്ങളുമായി സമൃദ്ധിയുടെ നാളുകൾ ഒപ്പമുണ്ടെന്ന് ഓർമ്മപ്പെടുത്തുകയാണ് മലയാളി.
 
ശ്രീനാരായണ ഗുരു
 
"സന്ധ്യമയങ്ങും നേരം" സൂര്യാസ്തമയ ശോഭയിൽ വലിയതുറ തീരം.
 
സി.ബി.ഐ
 
നിയന്ത്രണ രേഖ
 
അദ്ഭുത ബൈക്ക്
 
തൊമ്മൻകുത്ത്
 
കാക്ക
 
ഗോളക
 
സൂപ്പർ ഹിറ്റ് സിനിമ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ഷൂട്ട് ചെയ്യാൻ കരാറുറപ്പിച്ച തൊടുപുഴ വഴിത്തലയിലെ മടത്തിൽപ്പറമ്പിൽ വീട്ടിൽ ജോസഫ് കുരുവിളയും ഭാര്യ ഷെർളിയും
 
ണ്ടായിരത്തോളം കമ്പനികളെ പല ഘട്ടങ്ങളിലായി പിന്തള്ളി കേന്ദ്രസർക്കാരിന്റെ ഇന്നവേഷൻ ചലഞ്ചിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ 'ടെക്ജൻഷ്യ' എന്ന സ്ഥാപനത്തിന്റെ തലവൻ ജോയ് സെബാസ്റ്റ്യന്റെ വിശേഷങ്ങൾ
  TRENDING THIS WEEK
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ പൂർത്തിയാക്കി തിരികേയെത്തിച്ച വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിന്റെ ശരീരം പുഴുവരിച്ച നിലയിൽ.
മഹിളാ മോർച്ച തിരുവനന്തപുരം ജില്ല കമ്മിറ്റി സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ എറണാകുളം ബി.എസ്.എൻ.എൽ. ഓഫീസിനു മുന്നിൽ നടന്ന പ്രതിക്ഷേധ ധർണ.
എല്ലാ കാർഡുടമകൾക്കും നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ജില്ല തല ഉദ്ഘാടനത്തിൽ മറിയുമ്മ, സാബിറ, നളിനി എന്നിവർ തങ്ങൾക്ക് കിട്ടിയ കിറ്റ് പരിശോധിക്കുന്നതിനിടയിൽ.
കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല എന്ന ശീർഷകത്തിൽ എസ് വൈ എസ് മലപ്പുറത്ത് നടത്തിയ പാതയോര സമരം.
രാജ്യത്തിന്റെ മരണമണിയായ കാർഷിക ബില്ലിനെതിരെ എം എസ് എഫ് മലപ്പുറത്ത് നടത്തിയ കർഷക സമരം.
സൂപ്പർ ഹിറ്റ് സിനിമ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ഷൂട്ട് ചെയ്യാൻ കരാറുറപ്പിച്ച തൊടുപുഴ വഴിത്തലയിലെ മടത്തിൽപ്പറമ്പിൽ വീട്ടിൽ ജോസഫ് കുരുവിളയും ഭാര്യ ഷെർളിയും
വീടിന് മുന്നിൽ പത്ത്മണി ചെടികൾ തൂക്കിയിട്ട് അലംകരിച്ചിരിക്കുന്നു. ചേർത്തല പാണാവള്ളി പുലവേലിൽ വിനോദിന്റെ വീട്ടിൽ നിന്നുള്ള കാഴ്ച
സമൂഹ മാദ്ധ്യമങ്ങളിൽ സത്രീകൾക്കെതിരെ അശ്ളീല പരാമർശം നടത്തിയ ഡോ. വിജയനെ ഗാന്ധാരിയമ്മൻകോവിലിലെ വസതിയിൽ ചെന്ന് കരിയോയിൽ ഒഴിച്ചതിന് ശേഷം അവിടെ നിന്നും പിടിച്ചെടുത്ത് ലാപ്പ്ടോപ്പും മൊബൈലുമായി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷമി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ.
കോട്ടൂർ പഞ്ചായത്തിലെ പത്തൊൻമ്പതാം വാർഡിലെ കവുങ്ങ് കർഷകർ മഗാളി രോഗ ദുരിതത്തിൽ. കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഈ പ്രദേശത്തെ കർഷർക്ക് വൻ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത് .
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com