EDITOR'S CHOICE
 
പൊതുമേഖല മില്ലുകൾ തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ടെക്സ്റ്റൈൽസ് വർക്കേഴ്സ് ഫെഡറേഷൻ ഐ.എൻ.ടി.യു.സി പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതീകാത്മക ആത്മാഹൂതി സമരം.
 
കേരള സംസ്ഥാന നഴ്സസ് യൂണിയൻ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന പ്രസിഡന്റ് കെ.ഡി.മേരി,ജനറൽ സെക്രട്ടറി സന്തോഷ് കെ.എസ്. എന്നിവർ സമീപം
 
എച്ച്.എം പ്രമോഷൻ അടിയന്തരമായി നടപ്പിലാക്കുക, വർഷംകൊണ്ട് നടക്കാത്ത ഫിക്‌സേഷൻ യു.ഐ.ഡി പ്രകാരം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ അനിശ്ചിതകാല സമരം
 
വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ ശവമഞ്ചകവുമായി നടത്തിയ ഘോഷയാത്ര.
 
ജോലിക്കിടയിൽ...നഗരത്തിലെ നടപാത സൗന്ദര്യ വത്കരണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. എറണാകുളം രാജേന്ദ്ര മൈതാനിക്ക് സമീപത്ത് നിന്നുള്ള കാഴ്ച
 
തൃശൂർ കരുവന്നൂർ ബാങ്കിലെ 100 കോടി തട്ടിപ്പിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ കരുവന്നൂർ ബാങ്കിലേക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
 
കൊല്ലത്ത് പീഡന കേസ് ഒത്തുതിർപ്പാക്കാൻ ശ്രമിച്ച മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവെയ്ക്കുക എന്ന് ആവിശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ പാലക്കാട് കളക്ട്രറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
 
സല്യൂട്ട്... കാർഗിൽ വിജയ് ദിവസത്തിൽ തൃശൂർ അയ്യന്തോളിലെ അമർ ജവാൻ സ്മൃതിമണ്ഡപത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലെ. കേണൽ വിശ്വനാഥന്റെ ഭാര്യ ജലജ, ഹവിൽദാർ ഈനാശുവിന്റെ ഭാര്യ ഷിജി, കളക്ടർ ഹരിത വി. കുമാർ, മേയർ എം.കെ. വർഗീസ് എന്നിവർ ആദരം അർപ്പിക്കുന്നു.
 
ആകാശത്ത് നിരന്ന സിറോ ക്യുമൂലസ് മേഘങ്ങൾ തിരുനക്കര മൈതാനിയുടെ പ്രവേശനകവാടത്തിന്റെ പശ്ചാത്തലത്തിൽ.
 
പച്ചയണിഞ്ഞു... നെൽവയലും ഹരിതഭംഗിയുമണിഞ്ഞു നിൽക്കുന്ന പച്ചപ്പിന് നടുവിലൂടെ കടന്നു പോകുന്ന ട്രെയിൻ. എറണാകുളം ജില്ലയുടെ ഗ്രാമപ്രദേശമായ മുളംതുരുത്തിയിൽ നിന്നുള്ള കാഴ്ച.
 
ജലഗതാഗത വകുപ്പിന്റെ എറണാകുളം ബോട്ട് ജെട്ടിയിൽ കിടക്കുന്ന തകർന്ന ബോട്ട്.
 
പെരുന്നാൾ പിറ്റേന്ന് നിയന്ത്രങ്ങളൊന്നുമില്ലാതെ പാണക്കാട് തൂക്കുപാലത്തിലെത്തിയ സന്ദർശകർ. ജില്ലയിൽ കൊവിഡ് വ്യാപനം കൂടുമ്പോഴും ഇതൊന്നും വക വെക്കാതെയാണ് ആളുകൾ സന്ദർശനത്തിനെത്തുന്നത്.
 
എന്റെ ഗ്രാമം... എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം അറിയപ്പെടുന്നത് കടലുമായി ബന്ധപ്പെട്ട ദുരിതങ്ങളുടെ പേരിലാണ്, അതേ സമയം പഞ്ചായത്തിലെ കണ്ടക്കടവും സമീപ പഞ്ചായത്തും ടൂറിസ്റ്റുകളുടെ ഗ്രാമവുമായ കുമ്പളങ്ങിയിലേക്കുള്ള യാത്ര പ്രകൃതിഭംഗിയാൽ നിറഞ്ഞതാണ്. കണ്ടക്കടവിൽ നിന്നുള്ള കാഴ്ച.
 
പുൽക്കൂട്ടിൽ... പൂത്ത് നിൽക്കുന്ന പുൽ കൂട്ടത്തിൽ തീറ്റ തേടുന്ന ആറ്റകറുപ്പൻ പക്ഷി (വൈറ്റ് റപ്‌ഡ് മുനിയാ). കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
 
ബുദ്ധൻശരണം... ആവശ്യക്കാരെ കാത്തിരിക്കുന്ന കളിമൺ ശില്പ- പാത്ര വിൽപ്പനക്കാരൻ. തൃശൂർ ശക്തൻ നഗറിൽ നിന്നൊരു ദൃശ്യം.
 
ഉടല് കുഴിയിലാ... പൊട്ടിയ പൈപ്പ്‌ലൈൻ കണ്ടെത്താനായി കുഴികുത്തിയിറങ്ങിയ വാട്ടർ അതോരിറ്റി ജീവനക്കാരൻ. കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ വാഹനത്തിരക്കേറിയ എം.സി റോഡിലെ കാഴ്ച.
 
കോഴിക്കോട് സർവ്വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പെൺ കുട്ടികളുടെ 100 മീറ്ററിൽ സ്വർണ്ണം നേടുന്ന ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയുടെ പി.ഡി.അഞ്ജലി
 
കോഴിക്കോട് സർവ്വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ട്രാൻസ് ജെന്റർ വിഭാഗത്തിന്റെ ഷോട്ട് പുട്ട് മത്സരത്തിൽ സ്വർണ്ണം നേടുന്ന മലബാർ ക്രിസ്റ്റ്യൻ കോളേജിന്റെ കെ.അനാമിക.
 
കോഴിക്കോട് സർവ്വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ 400 മീറ്ററിൽ സ്വർണ്ണം നേടുന്ന ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയുടെ ടി.സൈഫുദ്ധീൻ .
 
കണ്ണടച്ച് വിജയം...കോഴിക്കോട് സർവ്വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 400മീറ്ററിൽ സ്വർണ്ണം നേടുന്ന എസ്.എൻ .കോളേജ് ചേളന്നൂരിന്റെ ജിസ്‌ന മാത്യു.
 
ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചാലക്കുടിയിലെ ബാൾ ഭവനിൽ പേരക്കുട്ടിക്കൾക്കൊപ്പം ദീപം തെളിയിക്കുന്ന മുൻ ഇന്ത്യൻ ഫുട്ബാൾ കോച്ച് ടി.കെ ചാത്തുണ്ണി
 
ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്രകായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ചിയർ ഫോർ ഇന്ത്യ കാമ്പയിന്റെ ഭാഗമായി കേരളഒളിമ്പിക്സ് അസോസിയേഷൻ , സായ് സ്പോർട്സ് ,എൽ .എൻ .സി .പിയുമായ് ചേർന്ന് രാജ്ഭവൻ മുന്നിൽ സംഘടിപ്പിച്ച ദീപം തെളിക്കൽ ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ,പ്രതിപക്ഷ നേതാവ് വി .ഡി സതീശനും സംഭാഷണത്തിൽ
 
ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്രകായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ചിയർ ഫോർ ഇന്ത്യ കാമ്പെയിനിന്റെ ഭാഗമായി കേരള ഒളിമ്പിക്സ് അസോസിയേഷൻ, സായ് സ്പോർട്സ്, എൽ.എൻ.സി.പിയുമായി ചേർന്ന് രാജ്ഭവന് മുന്നിൽ സംഘടിപ്പിച്ച ദീപം തെളിക്കൽ ചടങ്ങിന് ശേഷം സംഭാഷണത്തിലേർപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ
 
ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്രകായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ചിയർ ഫോർ ഇന്ത്യ കാമ്പയിന്റെ ഭാഗമായി കേരള ഒളിമ്പിക്സ് അസോസിയേഷൻ , സായ് സ്പോർട്സ് ,എൽ .എൻ .സി .പിയുമായ് ചേർന്ന് രാജ്ഭവൻ മുന്നിൽ സംഘടിപ്പിച്ച ദീപം തെളിക്കൽ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ,മുഖ്യമന്ത്രി പിണറായി വിജയൻ ,പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ എന്നിവർ ചേർന്ന് ദീപം തെളിയിച്ചപ്പോൾ
 
'കുത്തൊഴുക്കിലും'പ്രതീക്ഷ... ജില്ലയിൽ മഴ കനത്തതോടെ നിറഞ്ഞൊഴുകുന്ന കടലുണ്ടി പുഴയിൽ ചൂണ്ടയിടുന്നയാൾ പാണക്കാട് നിന്നുള്ള കാഴ്ച. ഫോട്ടോ : അഭിജിത്ത് രവി
 
എറണാകുളം കണ്ടക്കടവ് പാടശേഖരത്തിൽ നിന്നൊരു പ്രഭാത കാഴ്ച
 
കോട്ടയം തിരുനക്കര മൈതാനിയിലെ വെള്ളക്കെട്ടിൽ പതിഞ്ഞ ഭൂപടങ്ങളുടെ പോസ്റ്റർ വിൽക്കുന്നയാളുടെ പ്രതിഫലന ചിത്രം
 
ജീവിതഭാരം... കൊവിഡിൽ തകർന്ന പല വ്യവസായ മേഖലകളും ഇപ്പോഴും പൂർണ്ണ സ്ഥിതി കൈവരിച്ചിട്ടില്ല. സാധാരണക്കാരിൽ പലരും ജീവിതം നയിക്കാൻ തെരുവോരക്കച്ചവടങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. വിൽപ്പനക്കുള്ള ബക്കറ്റുകൾ തലയിൽ വെച്ചും കയ്യിൽ പിടിച്ചും റോഡിലൂടെ നടന്ന് കച്ചവടം നടത്തുകയാണ് യുവാവ്. ആലത്തൂർപടിയിൽ നിന്നുള്ള ദൃശ്യം.
 
കുട്ട കണക്കെ...കോട്ടയം പാക്കിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് മുൻപിലെ മൈതാനിയിൽ നടക്കുന്ന പാക്കിൽ സംക്രമവാണിഭത്തിന് ആചാരത്തിന്റെ ഭാഗമായി കുട്ടയും മുറവും വിൽക്കാനായെത്തിയ പാക്കനാരുടെ തലമുറയിൽപ്പെട്ട തങ്കമ്മയുടെ അടുത്ത് നിന്ന് സാധനം വാങ്ങുന്നവർ.
 
പുണ്യമാസമായ കർക്കടകത്തിൽ രാമായണ ശീലുകൾ രാമായണ മാല എന്നപേരിൽ അവതരിപ്പിക്കുകയാണ് 14കാരി കൃഷ്ണവേണി
 
പാഹി രാമ പ്രഭോ... രാമായണ പാരായണത്തിലൂടെ ഭക്തർ ആത്മ സായൂജ്യം തേടുന്ന പുണ്യകർക്കിടകമാസത്തിന് ഇന്ന് തുടക്കം. ഇനി എല്ലാ ഹൃദയങ്ങളിലും ശ്രീരാമനാമ ജപ പുണ്യം മാത്രം.
 
ശ്രീരാമ നാമം... ഇന്ന് കർക്കിടകം ഒന്ന്. രാമായണത്തിന്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസാരംഭം. മുത്തശ്ശി ചൊല്ലുന്ന രാമായണം കേട്ടിരിക്കുന്ന കുട്ടികൾ.
  TRENDING THIS WEEK
സ്ത്രീപീഠനപരാതി തീർപ്പാക്കാൻ യുവതിയുടെ പിതാവിനെ ടെലഫോണിൽ വിളിച്ചെന്ന ആരോപണത്തിനിരയായ മന്ത്രി എ.കെ. ശശീന്ദ്രൻ രാജവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോഴിയുമായി എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച്
സ്ത്രീപീഠനപരാതി തീർപ്പാക്കാൻ യുവതിയുടെ പിതാവിനെ ടെലഫോണിൽ വിളിച്ചെന്ന ആരോപണത്തിനിരയായ മന്ത്രി എ.കെ. ശശീന്ദ്രൻ രാജവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് മഹാരാജാസ് കോളേജിന് മുന്നിൽ ബാരിക്കേഡ് വച്ച് തടയുന്നതിന് നിർദേശങ്ങൾ നൽകുന്ന കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി.
പുൽക്കൂട്ടിൽ... പൂത്ത് നിൽക്കുന്ന പുൽ കൂട്ടത്തിൽ തീറ്റ തേടുന്ന ആറ്റകറുപ്പൻ പക്ഷി (വൈറ്റ് റപ്‌ഡ് മുനിയാ). കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
കരുതലോടെ പ്രാർത്ഥന.... ബലി പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്ക്കാരം നടത്തുന്ന വിശ്വാസികൾ.
എറണാകുളം സൗത്ത് ഓവർബ്രിഡ്ജിന് താഴെ കടക്കാർ നൽകുന്ന ഭക്ഷണം തിന്നാനെത്തിയ പ്രാവിൻ കൂട്ടം.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്വയംനിയന്ത്രിത സുരക്ഷഗേറ്റ് ഉദ്ഘാടനം ചെയ്യുന്ന കളക്ടർ ഹരിത വി. കുമാർ.
ഈശോ സഭാവൈദികനും, മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്‌റ്റാൻ സ്വാമിയുടെ ചിതാഭസ്‌മം തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വച്ചപ്പോൾ സ്‌മരണാഞ്ജലി അർപ്പിക്കുന്ന കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ
മനുഷ്യാവകാശ പ്രവർത്തകനും ഈശോ സഭാ വൈദികനുമായ ഫാ . സ്റ്റാൻ സ്വാമിയുടെ ചിതാഭസ്‌മം ഫാദർ യൂജിൻ എച്ച്.പെരേര തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്‌ക്കുന്നു .വി .എസ് ശിവകുമാർ ,ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ സമീപം
അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി അംബേദ്ക്കർ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫോറം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതീകാത്മ സമരത്തിന്റെ ഉദ്ഘാടനം എ .പി .ഡി .എഫ് ചെയർമാൻ എസ്.രാജപ്പൻ നിർവഹിക്കുന്നു
ബസ് ഷോപ്... എറണാകുളം ബോട്ട് ജെട്ടി സ്റ്റാൻഡിനോട് ചേർന്ന് ഉദ്ഘാടനത്തിനായി അവസാനവട്ട ഒരുക്കം നടക്കുന്ന കെ.എസ്.ആർ.ടി.സി ല്യൂബ് ഷോപ്. കെ.എസ്.ആർ.ടി.സിയുടെ ബസ് തന്നെയാണ് രൂപമാറ്റം വരുത്തി ഷോപാക്കിയിരിക്കുന്നത്.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com