SignIn
Kerala Kaumudi Online
Monday, 27 April 2026 1.37 AM IST

വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു,​  67കാരൻ അറസ്റ്റിൽ  

Increase Font Size Decrease Font Size Print Page
deepak-pradhan

ഭുവനേശ്വർ: ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പലചരക്ക് വ്യാപാരി പിടിയിൽ. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലാണ് സംഭവം. ഗംഗാപദ സ്വദേശി ദീപക് പ്രധാൻ (67) എന്നയാളെ പൊലീസ് അറസ്റ്റുചെയ്തത്. ഹോസ്റ്റലിന് സമീപം പലചരക്ക് കട നടത്തുന്നയാളാണ് പ്രതി. ഏപ്രിൽ 24നാണ് ഇയാൾ ഹോസ്റ്റലിനുള്ളിൽ അതിക്രമിച്ചു കയറി ഛത്തീസ്ഗഡ് സ്വദേശിയായ വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചത്.

പെൺകുട്ടി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അതീവ സുരക്ഷയുള്ള വനിതാ ഹോസ്റ്റലിൽ പുറത്തുനിന്നും ഒരാൾ എങ്ങനെ അതിക്രമിച്ചു കയറിയെന്നതിനെക്കുറിച്ച്, പൊലീസ് അന്വേഷണം നടത്തി വരികയാണ്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

അതേസമയം, ഐഐടി ഡൽഹി ബിരുദധാരിയായ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ, മുൻ വീട്ടുജോലിക്കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക്‌ ശേഷമാണ് അടുത്ത സംഭവം. രാഹുൽ മീണ എന്നയാൾ 22കാരിയുടെ ഡൽഹിയിലെ വീട്ടിൽ സ്‌പെയർ കീ ഉപയോഗിച്ച് അതിക്രമിച്ച് കയറുകയും മൂർച്ചയുള്ള കത്തി ഉപയോഗിച്ച് യുവതിയെ മർദ്ദിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട്‌ ഫോൺ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. യുവതിയുടെ മാതാപിതാക്കൾ രാവിലെ വ്യായാമം ചെയ്യാൻ പോകുന്നതിനിടെയിലായിരുന്നു സംഭവം.

TAGS: CASE DIARY, ASSAULT, ARREST, CRIME, CASEDAIRY, ODISHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.