ജയ്‌പൂർ: തിരക്കേറിയ റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിലിരുന്ന് ചുംബിക്കുന്ന കമിതാക്കളുടെ വീഡിയോ വൈറൽ. രാജസ്ഥാനിലെ ദുർഗാപൂരിലാണ് സംഭവം നടന്നത്. വണ്ടിയോടിക്കുന്ന യുവാവ് ഡ്രൈവിംഗിൽ ശ്രദ്ധിക്കാതെ പിന്നിലിരിക്കുന്ന യുവതിയെ ചുംബിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇരുവരും ഹെൽമറ്റ് ധരിച്ചിട്ടുമില്ല. സംഭവസ്ഥലത്തുണ്ടായിരുന്ന ചിലർ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതോടെ വൈറലാവുകയായിരുന്നു.
kitne ka chalan hona chaiye?@jaipur_police pic.twitter.com/HVq0Ufiq9Z
— rajni singh (@imrajni_singh) September 15, 2023
സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് വാഹനത്തിന്റെ ഡ്രൈവർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിടുകയും ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് യുവാവിന് പിഴ ചുമത്തുകയും ചെയ്തു. കഴിഞ്ഞ മാർച്ചിലും ഇത്തരത്തിൽ ഗതാഗത നിയമം ലംഘിച്ചതിന് ഒരു യുവാവിനെതിരെ നടപടി സ്വീകരിച്ചിരുന്നു. ബൈക്കിലിരുന്ന് ഗതാഗത നിയമങ്ങൾ തെറ്റിച്ചുകൊണ്ട് പ്രണയ ചേഷ്ടകൾ കാണിച്ച കമിതാക്കൾക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |