ആലപ്പുഴ: ഓട്ടോറിക്ഷ തടഞ്ഞ് നിർത്തിയ മുൻവിരോധത്തിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസ്സിൽ പ്രതിക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെറുതന തെക്ക് മുറിയിൽ പൂന്തേരിൽ വീട്ടിൽ രതീഷിനെ (24) കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി വീയപുരം ചെറുതന തെക്കുംമുറിയിൽ തുലാംപറമ്പ് വടക്കും മറിയിൽ തറയിൽ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (34) ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ജഡ്ജി എം.ഷുഹൈബ് ശിക്ഷിച്ചത്. 2010 ജൂലായ് 22ന് വൈകിട്ട് 6.45നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടും മൂന്നും പ്രതികളെ 2023ൽ വെറുതെ വിട്ടിരുന്നു. വിചാരണയുടെ ആദ്യ ഘട്ടത്തിൽ ഒളിവിലായിരുന്ന ഒന്നാം പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു ജയിലിൽ പാർപ്പിച്ചാണ് വിചാരണ പൂർത്തിയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി.ശാരി ഹാജരായി. സി.പി.ഒ അമൽ പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |