
ബംഗളൂരു: ബംഗളൂരു റൂറലിലെ ഗംഗോണ്ടനഹള്ളിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വീട് കൊള്ളയടിച്ച അഞ്ചുപേരിൽ മൂന്ന് പേർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിനിയായ 30 വയസുകാരിയാണ് പീഡനത്തിന് ഇരയായത്.
ചൊവ്വാഴ്ച രാത്രി പ്രതികൾ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി. വീട്ടിലുണ്ടായിരുന്നവരെ ബന്ദികളാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് രണ്ട് മൊബൈൽ ഫോണും 25,000 രൂപയും കവർന്ന് പ്രതികൾ കടന്നുകളയുകയായിരുന്നു. പ്രതികൾ അതേ പ്രദേശത്ത് തന്നെ താമസിക്കുന്നവരാണെന്ന് കണ്ടെത്തിയ പൊലീസ് കാർത്തിക്, ഗ്ലെൻ,സുവേയ്ഗ് എന്നിവരെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അറസ്റ്റ് ചെയ്തു. രണ്ടുപേർ ഒളിവിലാണെന്നും അവരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
യുവതി അപകടനില തരണം ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. കേസ് അന്വേഷിക്കാൻ പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ പ്രത്യേകസംഘത്തെ രൂപികരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |