
കാൺപൂർ: ഡ്യൂട്ടിക്കിടെ കുടിച്ച് ലക്കുകെട്ട് പൊലീസുകാരൻ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. സബ് ഇൻസ്പെക്ടർ പുണ്ഡ്രിക് ത്രിപാഠിയെന്ന ഉദ്യോഗസ്ഥനാണ് ഡ്യൂട്ടിക്കിടെ മദ്യപിച്ചത്. മദ്യലഹരിയിൽ സംസാരിക്കാൻ പോലും കഴിയാതെ ബാറിൽ നിന്ന് കിതച്ച് പുറത്തേക്ക് വരുന്ന ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
കാൺപൂരിലെ കല്യാൺപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാൾ താമസിക്കുന്നതെങ്കിലും ലക്‌നൗവിലാണ് ജോലി ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ലക്‌നൗ പൊലീസുമായി ബന്ധപ്പെട്ട് വിവരം കൈമാറി നടപടി സ്വീകരിച്ചുവെന്നാണ് വിവരം.
വിറങ്ങലിച്ചു കൊണ്ട് വാക്കുകൾ കുഴഞ്ഞാണ് ഇയാൾ സംസാരിക്കാൻ ശ്രമിക്കുന്നത്. വീഡിയോ എടുക്കുന്നവരോട് ദൃശ്യങ്ങൾ പകർത്തരുതെന്ന് എങ്ങനെയൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും, കഷ്ടിച്ച് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇയാളെ കാണപ്പെട്ടത്.
'മദ്യപിച്ച് ലക്കു കെട്ട ഈ ഉദ്യോഗസ്ഥന്റെ അവസ്ഥ നോക്കൂ. ഡ്യൂട്ടിയിൽ ഇദ്ദേഹം ഇങ്ങനെയാണെങ്കിൽ, ജനങ്ങളെ എങ്ങനെയാണ് ഇയാൾ സേവിക്കുക, ഏത് ക്രിമിനലിനെയാണ് പിടിക്കുക?" എന്നായിരുന്നു വീഡിയോ പങ്കുവച്ച ഉപയോക്താവ് എക്സിൽ കുറിച്ചത്.
സംഭവം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറിയതോടെ, ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. അധികൃതർ സംഭവം ഗൗരവമായി എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു.
വീഡിയോ പങ്കുവച്ച ഉപയോക്താവ് നൽകിയ തലക്കെട്ടും രസകരമായിരുന്നു. 'നടക്കാൻ മാത്രമല്ല, വീഡിയോ എടുക്കുന്നവനെ രണ്ട് ചീത്ത വിളിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം! വീഡിയോ എടുക്കാൻ ശ്രമിക്കുന്നവനെ ശപിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശബ്ദം പോലും വായിൽ നിന്ന് പുറത്തേക്ക് വരുന്നില്ല.
'യൂണിഫോമിലുള്ള സബ് ഇൻസ്പെക്ടറുടെ വീഡിയോ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ മേഖലയിലെ ഹോട്ടലിൽ വച്ചാണ് റെക്കാർഡ് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ലക്‌നൗ പൊലീസുമായി ബന്ധപ്പെട്ട് വിവരം കൈമാറിയിട്ടുണ്ട്', വിഷയത്തിൽ കാൺപൂർ നഗർ പൊലീസ് കമ്മീഷണറേറ്റ് പ്രതികരിച്ചു.
വിവരം അറിയിച്ചതിന് പിന്നാലെ, ലക്‌നൗ പൊലീസും വൈറൽ ദൃശ്യങ്ങളോട് പ്രതികരിച്ചു. സബ് ഇൻസ്പെക്ടർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവർ ഉറപ്പ് നൽകി. അന്വേഷണം പൂർത്തിയായ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് ലക്‌നൗ പൊലീസ് അറിയിച്ചത്.
രണ്ട് ലക്ഷത്തിലധികം പേരാണ് ഉപയോക്താവ് പങ്കുവച്ച വീഡിയോ കണ്ടത്. 'യൂണിഫോമിട്ടാൽ തങ്ങൾ ദൈവങ്ങളാണെന്ന് കരുതുന്ന ചില പൊലീസുകാരുണ്ട്. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കണം,' ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. 'നിങ്ങൾ ഈ യൂണിഫോമിന്റെ വില കളയുകയാണ്,' മറ്റൊരാൾ കമന്റു ചെയ്തു.
👉🏾 ऐसी हालत कर लिए कि, चलना तो दूर वीडियो बनाने वाले को गाली तक नहीं दे पा रहे, गाली देने का प्रयास तो कर रहे हैं दरोगा जी लेकिन आवाज मुंह से बाहर नहीं निकल पा रही।
— Abhimanyu Singh Journalist (@Abhimanyu1305) October 22, 2025
👉🏾 इतना पियो कि कम से कम अपने मुखारविंद से आम पब्लिक को मीठी-मीठी गालियां दे पाओ, जो कुछ पुलिस वालों ने अपना शौक… pic.twitter.com/Bru54ezTd0
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |