
കോട്ടയം: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ പാലാ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്‌ച. വാഹന നിയന്ത്രണം ഏർപ്പെടുത്തിയ റോഡിലൂടെ ഒരു ബൈക്കിൽ മൂന്ന് യുവാക്കൾ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി സംസാരിക്കുന്നതിനിടെയാണ് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ ഒരു ബൈക്കില്‍ മൂന്നുപേരാണ് നിയന്ത്രണം മറികടന്നെത്തിയത്. പൊലീസ് ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും ബൈക്ക് നിര്‍ത്താതെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. കെ എല്‍ 06 ജെ 6920 എന്ന നമ്പരിലുള്ള ബൈക്കിലാണ് യുവാക്കള്‍ എത്തിയത്.
ബൈക്ക് നിരീക്ഷിക്കുകയാണെന്നും ഉടൻതന്നെ യുവാക്കളെ കസ്റ്റഡിയിലെടുക്കുമെന്നും പാലാ സിഐ അറിയിച്ചു. പെറ്റി ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് മാത്രമേ കടക്കൂ എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ബൈക്കിൽ പുറകിലിരുന്ന രണ്ടുപേരും ഹെൽമറ്റ് ധരിച്ചിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |