കോയമ്പത്തൂർ: വേട്ടയാടാൻ കാട്ടിൽ പോയ സംഘം മാനെന്ന് കരുതി അബദ്ധത്തിൽ യുവാവിനെ വെടിവച്ചു കൊന്നു. കോയമ്പത്തൂരിൽ കാരമട ഫോറസ്റ്റ് റെയ്‌ഞ്ചിൽ അത്തിക്കടവ് വനത്തിലാണ് സംഭവം. ബന്ധുക്കൾക്കൊപ്പം കാട്ടിൽ വേട്ടയ്‌ക്ക് പോയ സുരണ്ടിമല ഗ്രാമത്തിൽ സഞ്ജിത്ത് (23) ആണ് മരിച്ചത്. ഇയാളുടെ ബന്ധുക്കളായ കുണ്ടൂർ കെ മുരുകേശൻ, പാപ്പയ്യൻ എന്ന കാളിസ്വാമി എന്നിവരെ അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ വേട്ടയാടാൻ കാട്ടിൽ പോയത്. നാടൻ തോക്കാണ് സംഘം കരുതിയിരുന്നത്.
മദ്യലഹരിയിൽ ആയിരുന്നു സംഘാംഗങ്ങളെല്ലാം. ഇരുട്ടിൽ അനങ്ങുന്നത് മാനാണെന്ന് കരുതി സംഘം സഞ്ജിത്തിന് നേരെ വെടിവച്ചു. പിന്നീട് നോക്കിയപ്പോഴാണ് വെടികൊണ്ട് വീണത് സഞ്ജിത്താണെന്ന് ഇവർക്ക് മനസിലായത്. തുടർന്ന് സഞ്ജിത്തിനെ ഉപേക്ഷിച്ച് കാളിസ്വാമിയും മുരുകേശനും കടന്നുകളഞ്ഞു. പിറ്റേന്ന് മുരുകേശൻ സഞ്ജിത്തിന്റെ വീട്ടുകാരെ വിളിച്ച് യുവാവിന് വെടിയേറ്റ വിവരം അറിയിച്ചു. ഇവർ കാട്ടിൽ തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തി. അഞ്ച് വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പീലൂർ ഡാം പൊലീസ് കേസെടുത്ത് പ്രതികളായ മുരരേശനെയും പാപ്പയ്യനെയും പിടികൂടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |