കാഞ്ഞങ്ങാട്: ഇന്റർസിറ്റി എക്സ്പ്രസ് അകാരണമായി അപായ ചങ്ങല വലിച്ച് നിർത്തിച്ച യാത്രക്കാരനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. മംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ് ചിത്താരി ചേറ്റുകുണ്ടിൽ എത്തിയപ്പോഴാണ് ഒരു യാത്രക്കാരൻ അപായ ചങ്ങല വലിച്ചത്. മറ്റു യാത്രക്കാർ ഇതിനെ ചോദ്യം ചെയ്തപ്പോൾ വ്യക്തമായ മറുപടി നൽകിയില്ല. ഇതോടെ ഇയാളെ യാത്രക്കാർ തടഞ്ഞുവയ്ക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. അകാരണമായാണ് ചങ്ങല വലിച്ചതെന്ന് വ്യക്തമായതോടെയാണ് യാത്രക്കാരനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |