പുതുക്കാട് : കെ.എസ്.ആർ.ടി.സി ബസിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പരാതിയിൽ ആർ.ടി.ഒ ഓഫീസ് ജീവനക്കാരനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വടമ സ്വദേശി ഐവീട്ടിൽ രാജീവിനെയാണ് (50) പോക്സോ വകുപ്പ് പ്രകാരം പൊലിസ് അറസ്റ്റ് ചെയ്തത്. തൃശൂർ ആർ.ടി.ഒ ഓഫീസിലെ ഡ്രൈവറാണ് രാജീവ്. ഒരാഴ്ച മുമ്പ് നന്തിക്കരയിലായിരുന്നു സംഭവം.
ബസിൽ യാത്ര ചെയ്തിരുന്ന രാജീവ് സ്കൂൾ വിദ്യാർത്ഥിനിയെ പിറകിൽ നിന്ന് ഉപദ്രവിച്ചതായാണ് പരാതി. കുട്ടിയുടെ വീട്ടുകാർ പുതുക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് തുടർന്ന് പ്രതി ഒളിവിൽപോയി. വയറുവേദനയെ തുടർന്ന് മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയെത്തിയെന്നറിഞ്ഞ് പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുതുക്കാട് എസ്.എച്ച്.ഒ , യു.എച്ച് സുനിൽദാസ്, എസ്.ഐമാരായ കെ.എസ് സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |