ഇടുക്കി: മൂന്നാറിൽ ഇരുന്നൂറിലധികം തെരുവ് നായ്ക്കളെ പിടികൂടി ജീവനോടെ കുഴിച്ചുമൂടിയെന്ന് ആരോപണം. മൂന്നാർ പഞ്ചായത്തിന്റെ വാഹനം ഓടിക്കുന്നയാൾക്കെതിരെ ഇടുക്കി ആനിമൽ റെസ്‌ക്യൂ ടീം പരാതി നൽകി. ഇതുപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനത്തിൽ തെരുവ് നായ്ക്കളെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
തെരുവ് നായ ശല്യം
ആലപ്പുഴയിലെ തഴക്കര ഗ്രാമപഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളിൽ തെരുവ് നായ്ക്കൾ ജനജീവിതത്തിന് ഭീഷണിയായിട്ടും നടപടിയെടുക്കാതെ പഞ്ചായത്തധികൃതർ. തഴക്കര, പൈനുംമൂട്, ഇവങ്കര, അറനൂറ്റിമംഗലം, വെട്ടിയാർ പാലം, മാങ്കാംകുഴി മാർക്കറ്റ് പരിസരം എന്നിവിടങ്ങളിൽ നൂറുകണക്കിന് തെരുവ് നായ്ക്കളാണ് അലഞ്ഞു തിരിയുന്നത്. മത്സ്യ മാർക്കറ്റുകളും കോഴിക്കടകളും കൂടുതലായി ഉള്ള ഈ പ്രദേശത്താണ് തെരുവ് നായ്ക്കൾ തമ്പടിക്കുന്നത്.
നായ്ക്കൾ പലപ്പോഴും അക്രമാസക്തരാകാറുള്ളത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു. നിരവധി തവണ പരാതി ഉന്നയിച്ചിട്ടും ഗ്രാമ പഞ്ചായത്ത് അധികൃതർ തെരുവ് നായ ശല്യം അവസാനിപ്പിക്കുന്നതിൽ വിമുഖത കാട്ടുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |