പരപ്പ: മൊബൈൽ ഫോൺ വാങ്ങി കൊടുത്ത് കാറിൽ കൊണ്ടുപോയി പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പരപ്പയിലെ വാഹന ബ്രോക്കറും പച്ചക്കറി വ്യാപാരിയും ആയ ഷറഫുദ്ദീൻ(44) എന്ന സർപ്പുവിനെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ലഹരിക്ക് അടിമപ്പെട്ട ഈ യുവാവിനെ ഡി അഡിക്ഷൻ സെന്ററിൽ വച്ചാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസങ്ങൾക്ക് മുമ്പാണ് സംഭവം. മൊബൈൽ ഫോൺ പെൺകുട്ടിയുടെ കയ്യിൽ കണ്ട രക്ഷിതാക്കൾ ഈ ഫോൺ ആരാണ് വാങ്ങിത്തന്നതെന്ന് ചോദിച്ചപ്പോൾ പെൺകുട്ടി നടന്ന കാര്യം രക്ഷിതാക്കളോട് പറയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |