പാറശാല: അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ കുട്ടിക്കൊപ്പമുണ്ടായിരുന്നവരോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയതായി പരാതി. പാറശാല താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ചുമയുണ്ടായിരുന്ന കുട്ടിയ ഡോക്ടർ പരിശോധിക്കുന്നതിനിടെ കുട്ടിയുടെ മാതാവിനൊപ്പമെത്തിയ രണ്ട് ചെറുപ്പക്കാരോടാണ് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടത്. പ്രകോപിതരായ യുവാക്കൾ ഡോക്ടറെ അസഭ്യം പറയുകയും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആംബുലൻസ് ഡ്രൈവർ ഗിരീഷും സെക്യൂരിറ്റി ജീവനക്കാരനും അസഭ്യം വിളിക്കരുതെന്ന് പറഞ്ഞെങ്കിലും യുവാക്കൾ വകവച്ചില്ല. പിന്നാലെ ഡോക്ടറുടെ ഫോണാണെന്ന തെറ്റിദ്ധാരണയിൽ ഗിരീഷിന്റെ മൊബൈൽ ഫോണുമായി ഓടിയ യുവാക്കൾ അത് എറിഞ്ഞ് തകർത്തു. സ്ഥലത്തെത്തിയ പാറശാല പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ജോലി ചെയ്യാൻ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് വനിതാ ഡോക്ടർ ആശുപത്രി സൂപ്രണ്ട് ഡോ.സി. സുരേഷ് കുമാറിന് നൽകിയ പരാതി പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |