മൂവാറ്റുപുഴ: വീട്ടിൽ അതിരാവിലെ അതിക്രമിച്ചു കയറി രണ്ടരപവൻ തൂക്കം വരുന്ന മാലയും പണവും മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. ഉദയംപേരൂർ മണകുന്നം നികർത്തിൽ വളർകോഡ് വീട്ടിൽ അജേഷ് പങ്കജാക്ഷനെയാണ് (47) മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കബനി പാലസ് ഹോട്ടലിനു സമീപമുള്ള വീട്ടിൽ രാവിലെ ഏഴോടെ അടുക്കള വഴി അകത്തു കടന്നായിരുന്നു മോഷണം നടത്തിയത്.
വീടിന്റെ സമീപത്തുനിന്ന് മാറി ബൈക്ക് വച്ചാണ് ഇയാൾ അകത്തുകടന്നത്. സമീപപ്രദേശങ്ങളിലെ 15 ഓളം സി.സി ടിവി ക്യാമറകൾ നിരീക്ഷിച്ച് ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷണമുതൽ കണ്ടെടുത്തു.
അന്വേഷണസംഘത്തിൽ എസ് .ഐമാരായ എസ്.എൻ. സുമിത, കെ. അനിൽ, പി .സി. ജയകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വി .എം .ജമാൽ, സീനിയർ സി.പി.ഒമാരായ ബിബിൽ മോഹൻ, എച്ച് .ഹാരിസ്, സന്ദീപ് ടി. പ്രഭാകർ, രഞ്ജിത് രാജൻ എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |