SignIn
Kerala Kaumudi Online
Wednesday, 15 January 2025 6.08 PM IST

ബൈക്കിൽ കറങ്ങി മാല പൊട്ടിക്കുന്ന സംഘം അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
1

ശ്രീകാര്യം: ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാലപൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. തേക്കുംമൂട് വഞ്ചിയൂർ സ്വദേശി ബിജു (38), ഗൗരീശപട്ടം ടോണി നിവാസിൽ റിനോ ഫ്രാൻസിസ് (32) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.

പല ദിവസങ്ങളായി ശ്രീകാര്യം സ്റ്റേഷൻ പരിധിയിലെ കല്ലംപള്ളി, ഇളംകുളം, ചെറുവയ്ക്കൽ, കരിമ്പുംകോണം തുടങ്ങിയ സ്ഥലങ്ങളിൽ ബൈക്കിൽ കറങ്ങി മാലപ്പൊട്ടിച്ച സംഘമാണ് പിടിയിലായത്. വിവിധ സ്ഥലങ്ങളിലെ 250 ഓളം സി.സി ടിവി കാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. വ്യാജ നമ്പർ ഉപയോഗിച്ച് ബൈക്കിലെത്തി മാല പൊട്ടിച്ച ശേഷം വാഹനത്തിന്റെ നമ്പറും നിറവും മാറ്റിയശേഷമാണ് പ്രതികൾ അടുത്ത പിടിച്ചുപറി നടത്തുന്നത്.

പ്രായമായ സ്ത്രീകളായിരുന്നു ഇരകൾ. നാല് സ്ഥലങ്ങളിലായി 12 പവനോളം മാലകളാണ് പ്രതികൾ പൊട്ടിച്ചത്. പ്രതികൾ രണ്ടുപേരും ബന്ധുക്കളാണ്.സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡി.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. ശ്രീകാര്യം ഇൻസ്‌പെക്ടർ കെ.ആർ. ബിജു, എസ്.ഐമാരായ ബിനോദ് കുമാർ,എം.പ്രശാന്ത്, സി.പി.ഒമാരായ വിനീത്, സന്ദീപ്, പ്രശാന്ത്, ബിനു, ഷെർഷ ഖാൻ വിനോദ്, ദീപു തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.