ആലുവ: 23ഗ്രാം എം.ഡി.എം.എയുമായി ആലുവ എടത്തല മായിന്തരിയകത്തുവീട്ടിൽ അബ്ദുൽ റഹ്മാൻ നസീറിനെ (33) എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ്കുമാർ അറസ്റ്റുചെയ്തു.
വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ കൊടികുത്തിമല വളവിൽവച്ച് സ്കൂട്ടറിൽ കടത്തി കൊണ്ടുവരവെയാണ് പ്രതി പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 28,500 രൂപ, മൊബൈൽഫോൺ, വെയിംഗ് മെഷീൻ, ലാപ്ടോപ് എന്നിവയും പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |