കട്ടപ്പന ഇരട്ടകൊലപാതക കേസിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ടാ വിമലാദിത്യ പ്രതി നിധീഷിനെ ചോദ്യം ചെയ്തു.നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സാഗര ജങ്ഷനിലെ വീടും,വിജയനെ കൊലപ്പെടുത്തിയ കക്കാട്ടുകടയിലെ വീടും ഡിഐജിയും സംഘവും പരിശോധിച്ച ശേഷമാണ് മടങ്ങിയത്. നിധീഷും കൊല്ലപ്പെട്ട വിജയനും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ എവിടെയെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ടാ വിമലദിത്യ കുറ്റകൃത്യം നടന്ന സ്ഥലങ്ങൾ നേരിട്ടെത്തി പരിശോധിച്ചത്.ഉച്ച കഴിഞ്ഞു 4 മണിക്ക് കക്കാട്ടുകടയിലെ വീട്ടിലെത്തിയ ഡി ഐ ജി വിജയന്റേത് എന്ന് കരുതുന്ന മൃതദേഹം കുഴിച്ചിട്ട മുറി ഉൾപ്പടെ പരിശോധിച്ചു.തുടർന്നാണ് എട്ടു വർഷങ്ങൾക്ക് മുൻപ് വിജയന്റെ മകൾക്ക് ഉണ്ടായ കുഞ്ഞിനെ കൊലപ്പെടുത്തിയ സാഗര ജങ്ഷനിലെ വീട്ടിലും ഡി ഐ ജി എത്തിയത്.കന്നുകാലി തൊഴുത്തിന് പുറമെ ഇവിടെയുള്ള വീടിനുള്ളിലും പരിശോധന നടത്തി.പിന്നീട് പോലീസ് സ്റ്റേഷനിൽ എത്തിയ ശേഷം കസ്റ്റഡിയിലുള്ള മുഖ്യപ്രതി നിധീഷിനെയും പുട്ട വിമലാദിത്യ ചോദ്യം ചെയ്തു.കന്നുകാലി കൂട്ടിൽ കുഴിച്ചിട്ട ജഡം സ്ഥലം വിറ്റപ്പോൾ പുറത്തെടുത്ത് കത്തിച്ചു കളഞ്ഞുവെന്നും, ബാക്കി അവശിഷ്ടങ്ങൾ പുഴയിൽ ഒഴുക്കിയെന്നുമാണ് പ്രതി മുൻപ് നൽകിയ മൊഴി.എന്നാൽ ഈ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല എന്നാണ് സൂചന.ഡിഐജിക്ക് പുറമെ ഇടുക്കി എസ്പി റ്റി. കെ വിഷ്ണു പ്രദീപ്,ഡിവൈ.എസ്.പി പി.വി ബേബി എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |