മുണ്ടക്കയം ഈസ്റ്റ് : മുണ്ടക്കയം 35-ാം മൈൽ കേന്ദ്രമായി അനധികൃത വിദേശ മദ്യവില്പന സംഘങ്ങൾ പെരുകുന്നതായി ആക്ഷേപം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ രണ്ടുപേരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഏഴുലിറ്റർ വിദേശ മദ്യവുമായി വണ്ടൻപതാൽ കല്ലറയ്ക്കൽ മനോജ് വാസു (54)നെയും, 23 ലിറ്ററുമായി പാലൂർക്കാവ് പൈങ്കുഴികല്ലുപുറത്ത് അഭിജിത്ത് രാജു (34) നെയുമാണ് പീരുമേട് എക്സൈസ് പിടികൂടിയത്. മുപ്പത്തഞ്ചാംമൈലിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അനധികൃത 'ബാറു'കൾ പ്രവർത്തിക്കുന്നതായി നേരത്തെ മുതൽ ആക്ഷേപമുണ്ട്. വിദേശ മദ്യഷോപ്പ് അവധിയായ ഒന്നാം തീയതിയും ആഘോഷ ദിവസങ്ങളിലുമാണ് അനധികൃത മദ്യ വില്പന സജീവമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |