SignIn
Kerala Kaumudi Online
Saturday, 19 October 2024 4.34 AM IST

എം.ഡി.എം.എ: വാഹനാപകടത്തിൽ പരിക്കേറ്റ യുവാക്കൾ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
1

കാസർകോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് യുവാക്കളിൽ നിന്ന് എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി. കാസർകോട് എസ്.ഐ ചന്ദ്രൻ കാട്ടൂർ വീടിന്റെ നേതൃത്വത്തിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചെങ്കള നാലാംമൈൽ റഹ്മത്ത് നഗർ മണിയടുക്കയിലെ സി.സെഡ് നൂഹ്മാൻ (23), എറണാകുളം കോതമംഗലത്തെ ജോയൽ ജോസഫ് (23) എന്നിവരാണ് അറസ്റ്റിലായത്.

ചൗക്കിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഇരുവരെയും കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി കാഷ്വാലിറ്റിക്ക് മുന്നിൽ വെച്ച് പൊലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് നൂഹ്മാന്റെ കൈവശം 1.18 ഗ്രാം എം.ഡി.എം.എയും ജോയലിന്റെ കൈവശം 0.73 ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയത്. വിൽപ്പനയ്ക്കും ഉപയോഗത്തിനുമായാണ് ഇവ കൊണ്ടുനടന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, MDMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.