പട്ടിക്കാട് : പീച്ചി പൊലീസ് സ്റ്റേഷന് മുന്നിൽ ഗുണ്ട് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് ഇതെല്ലാം കാട്ടി ഫേസ് ബുക്കിൽ കുറിപ്പിട്ടു. പിന്നാലെ പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. എക്സ്പ്ളൊസീവ് ആക്ട് പ്രകാരം പൂവൻചിറ കുരിയകോട്ടിൽ ഗോകുലാണ് (30) പിടിയിലായത്. പീച്ചി പൊലീസ് സ്റ്റേഷന് മുന്നിൽ ശനിയാഴ്ച ഉച്ചയോടെയെത്തിയാണ് ഇയാൾ ഗുണ്ട് പൊട്ടിച്ചത്.
ഇതിനുശേഷം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പ്രതി പൊലീസിനെ പരിഹസിച്ചും സ്റ്റേഷന് മുന്നിൽ ഗുണ്ട് പൊട്ടിച്ചതായും കാട്ടി ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഇയാൾ റിമാൻഡിലാണ്. സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അമീർ അലി, സീനിയർ സി.പി.ഒമാരായ ഫ്രിൻസൻ, ദിലീപ്, സി.പി.ഒ ജോസഫ് എന്നിവർ ചേർന്നാണ് ചുവന്നമണ്ണിൽ നിന്ന് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരിൽ മൂന്ന് കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |