ആലുവ: കാപ്പാ നിയമം ലംഘിച്ചതിന് കരുമാലൂർ മാഞ്ഞാലി മന്നം മാവിൻ ചുവട് ഭാഗത്ത് കൊച്ച് മണപ്പാടൻ വീട്ടിൽ രാകേഷ് (കുട്ടൻമോൻ - 36)നെ ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, അടിപിടി, ആയുധനിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാൾക്ക് കഴിഞ്ഞ മാസം മുതൽ കാപ്പ നിയമ പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത് ലംഘിച്ചതിനാണ് അറസ്റ്റ്. ഇൻസ്പെക്ടർ സി.കെ. രാജേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |