തിരുവനന്തപുരം:ചാക്കയിൽ നാടോടി ദമ്പതിമാരുടെ മകളെ തട്ടക്കൊണ്ടുപോയ കേസിൽ പ്രതിയുടെ ജാമ്യ ഹർജി കോടതി തള്ളി. സമാന കുറ്റകൃത്യം പ്രതി മുൻപും ചെയ്തത് പരിഗണിച്ചാണ് ഹർജി തള്ളിയത്
പോക്സോ കോടതി ജഡ്ജി എം.പി.ഷിബു ആണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ 60 ദിവസമായി പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വർക്കല ഇടവ വെറ്റക്കട കഞ്ഞിക്കാമെഴുകം സ്വദേശി ഹസ്സൻ കുട്ടിയുടെ ഹർജിയാണ് തള്ളിയത്. ഇയാൾക്ക് കബീർ, അബു എന്നീ പേരുകൾ കൂടി ഉണ്ട്. ഫെബ്രുവരി 19ന് രാത്രി 12നാണ് മാതാപിതാക്കൾക്ക് ഒപ്പം കിടന്നുറങ്ങിയ കുട്ടിയെ പ്രതി തട്ടിക്കൊണ്ട് പോയത്. മറ്റൊരു സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കൊല്ലം ജയിലിൽ നിന്നു ജനുവരി 12ന് പുറത്തിറങ്ങിയതിന് ശേഷം ഓൾ സെയിന്റ്സ് ജംഗ്ഷൻ വഴി നടന്നു പോകുമ്പോഴാണ് പ്രതി നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടു പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |