SignIn
Kerala Kaumudi Online
Tuesday, 19 November 2024 2.59 PM IST

റോഡിൽ പൊലീസിന്റെ വ്യാപക പരിശോധന, മദ്യപിച്ച് വാഹനമോടിച്ചാൽ പിടിവീഴും

Increase Font Size Decrease Font Size Print Page
police

കണ്ണൂർ: മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കണ്ണൂർ സിറ്റി പൊലീസ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കൈയോടെ പിടികൂടാൻ വ്യാപക പരിശോധനയാണ് സിറ്റി പൊലീസ് പരിധിയിൽ നടക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനങ്ങളുടെ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിന് പൊലീസിന് നിയമപ്രകാരം അധികാരമുണ്ട്.

ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ ആറ് വരെ സിറ്റി പൊലീസ് പരിധിയിൽ നടത്തിയ വാഹനപരിശോധനയിൽ പിടിയിലായ

440 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. ഇതിനായി ആർ.ടി.ഒയ്ക്ക് അപേക്ഷ നൽകാൻ സ്റ്റേഷൻ എസ്.എച്ച്.ഒ മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കൂടുതലും രാത്രികാല വാഹന പരിശോധനയ്ക്കിടയിലാണ് ഇത്തരക്കാർ പിടിയിലാക്കുന്നത്. പലപ്പോഴും മദ്യപിച്ച് വാഹമോടിക്കുന്നത് ഗുരുതര വാഹന അപകടങ്ങൾക്കും വഴിവയ്ക്കാറുണ്ട്. വരും ദിവസങ്ങളിലും മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെയും ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെയും കർശന നടപടികളുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം.

440 പേർ പിടിയിൽ

ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ ആറ് വരെ സിറ്റി പൊലീസ് പരിധിയിൽ നടത്തിയ പരിശോധനയിൽ 440 പേർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി. കണ്ണൂർ സബ് ഡിവിഷൻ കീഴിലുള്ള സ്റ്റേഷനുകളിൽ 144 കേസുകളും തലശ്ശേരി സബ് ഡിവിഷൻ കീഴിലുള്ള സ്റ്റേഷനുകളിൽ 175 കേസുകളും കൂത്തുപറമ്പ് സബ് ഡിവിഷൻ കീഴിലുള്ള സ്റ്റേഷനുകളിൽ 121 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിച്ചാൽ...

1.മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഗുരുതര കുറ്റമാണ്. പുതിയ ഭേദഗതി പ്രകാരം, മദ്യപിച്ച് വാഹനമോടിച്ചുവെന്ന് കണ്ടെത്തിയാൽ 10,000 രൂപയാണ് പിഴ. ആദ്യ തവണ പിടിക്കപ്പെട്ടാൽ ലൈസൻസ് താത്കാലികമായും രണ്ടാം തവണ പിടിക്കപ്പെട്ടാൽ ലൈസൻസ് പൂർണമായും റദ്ദാക്കും.

2.മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ച്, അതുവഴി ഒരാളെ മനഃപൂർവമല്ലാതെ ഇടിച്ചു കൊന്നാൽ ഐ.പി.സി 304എ, 279, മോട്ടർവാഹന നിയമം 185 എന്നിങ്ങനെ മൂന്നു വകുപ്പുകൾ പ്രകാരമാണ് കുറ്റങ്ങൾ നിലനിൽക്കുക.

3. അപകടം നടന്നാൽ വാഹനമോടിച്ച ആൾ മദ്യപിച്ചിട്ടുണ്ടെന്നു സംശയം തോന്നിയാൽ മോട്ടർ വാഹന നിയമത്തിലെ 203, 204 വകുപ്പുകൾ പ്രകാരം ബ്രീത്ത് അനലൈസറിൽ ആദ്യം ശ്വാസം പരിശോധിക്കണം. മദ്യപിച്ചെന്നു തെളിഞ്ഞാൽ 12 മണിക്കൂറിനകം മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കണം.

മദ്യപിച്ച് വാഹനമോടിക്കുന്നവർ കൂടുതലും രാത്രികാല വാഹന പരിശോധനക്കിടയിലാണ് പിടിയിലാക്കുന്നത്.മദ്യപിച്ച് വാഹമോടിക്കുന്നവർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കും. വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനങ്ങളുടെ രജിസ്‌ട്രേഷനും റദ്ധാക്കുന്നത് ഉൾപ്പെടെയുള്ള നടപിടകളിലേക്ക് കടക്കും.

അജിത് കുമാർ,കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.