പെരുമ്പാവൂർ: കുന്നത്തുനാട് എക്‌സൈസ് സംഘം പെരുമ്പാവൂരിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 17.728 ഗ്രാം ഹെറോയിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അസാം സ്വദേശികളായ മുസാക്കിർ അലി (26), അത്താബുർ റഹ്മാൻ (28) എന്നിവരെ അറസ്റ്റ് ചെയ്തു. ലഹരി മരുന്ന് വില്പനയ്ക്കായി ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ സലിം യുസഫ്, ടി.വി. ജോൺസൺ, എ.ബി. സുരേഷ്, പ്രിവന്റീവ് ഓഫീസർ പി.ബി. ഷിബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജിഷ്ണു, ജിതിൻ ഗോപി, പി.ആർ. അനുരാജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |