SignIn
Kerala Kaumudi Online
Saturday, 28 February 2026 4.35 AM IST

കൊച്ചിയ്‌ക്ക് ലഹരി കടത്തുന്ന സംഘാംഗം,​ സുമൈറിന്റെ കൈവശമുണ്ടായിരുന്നത് ലക്ഷങ്ങളുടെ രാസലഹരി

Increase Font Size Decrease Font Size Print Page
arrest

സുൽത്താൻ ബത്തേരി: സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ മാരക രാസലഹരിയിയ മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ. കാസർഗോഡ് മഞ്ചേരം ഇടനാട് സീത്താൻഗോളി വികാസ് നഗറിൽ മുഹമ്മദ് സുമൈർ (28) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്ന് 63. 957 ഗ്രാം മെത്താഫിറ്റാമിനാണ് കണ്ടെടുത്തത്.

ചെന്നൈയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു. ബാംഗ്ലൂരിൽ നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി. പിടിച്ചെടുത്ത മയക്കുമരുന്നിന് നാല് ലക്ഷത്തോളം രൂപ വില വരും.

കഴിഞ്ഞ ദിവസം രണ്ട് കേസുകളിലായി 41.5 ഗ്രാം എം.ഡി.എം.എയും 4. 215 ഗ്രാം മെത്താഫിറ്റാമിനും പിടികൂടുകയുണ്ടായി. എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വൈശാഖിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് രാസലഹരി പിടികൂടിയത്.

സുരേഷ് വെങ്ങാലിക്കുന്നേൽ, സി.വി.ഹരിദാസ്, പി.കൃഷ്ൻകുട്ടി, എ.എസ്.അനീഷ്, പി.ആർ.വിനോദ്കുമാർ, റ്റി.ഇ.ചാൾസ്‌കുട്ടി, കെ.ആർ.ധന്വന്ത്, മുഹമ്മദ് നിഷാദ്, എസ്.ആദിത്യൻ, വി.കെ.അശ്വതി, അനുപ്രസാദ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

TAGS: CASE DIARY, ARREST, INTERSTATE, DRUG DEALER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.