നെയ്യാറ്റിൻകര: 125 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി അൻപത്തിയഞ്ചുകാരൻ പിടിയിൽ.പള്ളിച്ചൽ ഒലിപ്പുനട ദേശത്ത് വെണ്ണിയോട്കൊണം കൂരച്ചൽ വിളവീട്ടിൽ വിശ്വംഭരനെ (55)യാണ് വീട്ടുപരിസരത്ത് നിന്ന് നെയ്യാറ്റിൻകര എക്സൈസ് പിടികൂടിയത്. ഇൻസ്പെക്ടർ എ.കെ അജയകുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സുധീഷ് ബി.സി,വിപിൻ പി.സി,സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് ഖന്ന,സുരേഷ് കുമാർ,ബിനു.വി,ഷിന്റോ എബ്രഹാം,അരുൺ ജെ.എസ്,വിപിൻദാസ് വൈ.എസ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ സജിത ആർ.എസ് എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |