ആലപ്പുഴ: പോസ്കോ കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കരുമാടി രേഷ്മ നിവാസിൽ രമേശനെയാണ് (52) ജില്ല പോക്സോ കോടതി ജഡ്ജി റോയി വർഗീസ് ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം. പുന്നമടക്കായിൽ ഹൗസ് ബോട്ടിൽ കുടുംബ സമേതം ഉല്ലാസ യാത്രക്ക് വന്ന ഒമ്പതുവയസ്സുകാരിയോടാണ് ഹൗസ് ബോട്ട് താൽകാലിക കുക്കായി എത്തിയ പ്രതി ലൈംഗിക അതിക്രമം കാട്ടിയത്. ആലപ്പുഴ നോർത്ത് പൊലീസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടൻ അംബിക കൃഷ്ണൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |