
ആലപ്പുഴ: ലഹരി ഗുളികകൾ വില്പനക്കെത്തിച്ച പ്രതിക്ക് കോടതി നാലുവർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.പാതിരപ്പള്ളി മണിമംഗലം വീട്ടിൽ ജോസ് ആന്റണി (33)യെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി- 3 ജഡ്ജ് എം.സുഹൈബ് ശിക്ഷിച്ചത്. 2014 ഫെബ്രുവരി ആറിനാണ് ജോസ് ആന്റണി (33) പിടിയിലായത്. കൈതവന ജംഗ്ഷനിൽ രണ്ട് എം.എൽ വീതമുള്ള 9 ലുപിജെസിക്ക് ബ്രൂഫ്രീനോർഫിൽ ആംപ്യൂളുകളുമായി നിൽക്കുമ്പോൾ എക്സൈസിന്റെ പിടിയിലാകുകയായിരുന്നു. കൊലക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |