നേമം: നേമം സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ സെക്രട്ടറി എ.ആർ.രാജേന്ദ്രനെ തടയാൻ ശ്രമം. ക്രൈംബ്രാഞ്ച് തെളിവെടുപ്പിനായി ബാങ്കിന് മുന്നിലെത്തിച്ചപ്പോഴാണ് നിക്ഷേപകർ പ്രതിയെ തടയാൻ ശ്രമിച്ചത്.
നൂറുകണക്കിന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിയെ തടയാൻ ശ്രമിക്കുകയായിരുന്നു.ഇതിനെ തുടർന്ന് പൊലീസും നിക്ഷേപകരും തമ്മിൽ ചെറിയ തർക്കമുണ്ടായി.
തുടർന്ന് നേമം പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും വൻ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. നിക്ഷേപം തിരികെ ലഭിക്കാൻ വൻ പ്രക്ഷോഭസമരങ്ങൾ സംഘടിപ്പിക്കുമെന്ന് നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാനും കൈമനം സുരേഷും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |