കൊച്ചി: ആലുവയിൽ 14കാരനെ കാണാതായി. വിദ്യാധിരാജ വിദ്യാഭവനിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പിഎസ് ശ്രീദേവിനെയാണ് കാണാതായത്. ചെങ്ങമനാട് സ്വദേശിയാണ് ശ്രീദേവ്. ഇന്നലെ രാത്രി വീട്ടുകാർക്ക് കത്തെഴുതി വച്ച ശേഷം വീട്ടിൽ നിന്നും പോയെന്നാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കുട്ടിയുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നീല ടീഷർട്ടും ബാഗും ധരിച്ച് കുട്ടി നടന്നുപോകുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ശ്രീദേവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9809000199 എന്ന നമ്പറിലോ ഉടൻ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |