നെടുമങ്ങാട്: അരുവിക്കര നാണുമലയിൽ അടഞ്ഞുകിടന്ന വീടിന്റെ പിറകുഭാഗത്തെ വാതിൽ തകർത്ത് അമ്പത് കിലോ റബർഷീറ്റ് കടത്തി.കേരളകൗമുദി മുള്ളുവേങ്ങാമൂട് ഏജന്റ് മണിയന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഉണക്കാൻ ഇട്ടിരുന്ന റബർ ഷീറ്റുകളാണ് മോഷ്ടിച്ചത്.സി.സി.ടി.വി പരിശോധിച്ച് അരുവിക്കര പൊലീസ് നടത്തിയ തിരച്ചിലിൽ ഷീറ്റ് കടത്തിയ ഓട്ടോറിക്ഷ തിരിച്ചറിഞ്ഞിട്ടുണ്ട്.എന്നാൽ,ഷീറ്റ് മോഷ്ടിച്ച് വില്പന നടത്തിയയാളെ പിടികൂടിയിട്ടില്ല.സുഹൃത്തിന്റെ പുരയിടത്തിൽ ടാപ്പ് ചെയ്ത റബർ ഷീറ്റാണ് മോഷ്ടിച്ചതെന്നും അയ്യായിരം രൂപ നഷ്ടമുണ്ടെന്നും മണിയൻ പൊലീസിൽ പരാതിപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |