
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ മുതുത്തോട് പൂക്കോടൻ വീട്ടിൽ പ്രബീഷിനാണ് (41)വധശിക്ഷ ലഭിച്ചിരിക്കുന്നത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതാ ശശിധരനെയാണ് കാമുകനും പെൺ സുഹൃത്തായ രജനിയും (41) ചർേന്ന് കൊലപ്പെടുത്തിയത്. 2021 ജൂലായ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം ഒന്നാം പ്രതി പ്രബീഷും രണ്ടാം പ്രതിയായ കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടിൽ രജനിയും കുറ്റക്കാരാണെന്ന് കോടതി ഉത്തരവിട്ടിരുന്നു.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ക്രൂര കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. മയക്കുമരുന്ന് കേസിൽ ഒഡിഷയിലെ ജയിലിൽ കഴിയുന്ന രജനിയുടെ ശിക്ഷ വിധിക്കുന്നത് മാറ്റി വച്ചു. രജനിയെ നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിയെ ഹാജരാക്കുന്ന ദിവസമായിരിക്കും ശിക്ഷ വിധിക്കുക.
വിവാഹിതരായ അനിതയുമായും രജനിയുമായും ഒരേസമയം പ്രബീഷ് ബന്ധം പുലർത്തിയിരുന്നു. ഇതിനിടെ അനിത ഗർഭിണിയായി. വിവാഹം കഴിക്കണമെന്ന് അനിത പ്രബീഷിനോട് ആവശ്യപ്പെട്ടു ഇതോടെയാണ് അനിതയെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്. കായംകുളത്തെ ഫാമിൽ ജോലി ചെയ്യുമ്പോഴാണ് അനിതയും പ്രബീഷും പരിചയപ്പെടുന്നത്. പ്രണയമായപ്പോൾ ഭർത്താവിനെയും രണ്ടുമക്കളെയും ഉപേക്ഷിച്ച് അനിത പ്രബീഷിനൊപ്പം നാടുവിട്ടു, രണ്ടുവർഷത്തോളം കോഴിക്കോട്ടും പാലക്കാട്ടും തൃശൂരും താമസിച്ചു. ഇതിനിടെ അനിത ഗർഭിണിയായി.
അതേസമയം തന്നെ പ്രബീഷ് കൈനകരി സ്വദേശിയായ രജനിയുമായും ബന്ധം പുലർത്തിയിരുന്നു. വിവാഹിതയായ രജനിയും കുടും ബം ഉപേക്ഷിച്ചാണ് പ്രബീഷുമായി അടുത്തത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ രജനിയും പ്രബീഷും ചേർന്ന് അനിതയുടെ ഗർഭം അലസിപ്പിക്കാൻ ശ്രമം നടത്തി. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് അനിതയെ രജനിയുടെ കൈനകരിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി. മൂവരും ചേർന്ന് ശാരീരീക ബന്ധത്തിലേർപ്പെട്ടു. ഇതിനിടെ പ്രബീഷും രജനിയും ചേർന്ന് അനിതയുടെ കഴുത്ത് ഞെരിച്ചു. നിലവിളി പുറത്തു കേൾക്കാതിരിക്കാൻ അനിതയുടെ വായും മൂക്കും പൊത്തിപ്പിടിച്ചു. അബോധാവസ്ഥയിൽ ആയ അനിത മരിച്ചെന്ന് കരുത് ആറ്റിൽ തള്ളാൻ ഇരുവരും തീരുമാനിക്കുകയായിിരുന്നു. എന്നാൽ അനിതയെ വള്ളത്തിൽ കയറ്റിയപ്പോൾ വള്ളം മറിഞ്ഞു. ഇതോടെ അനിതയെ ഉപേക്ഷിച്ച് ഇരുവരും മടങ്ങി. ബോധരഹിതയായ അനിത വെള്ളം ഉള്ളിൽ ചെന്നാണ് മരിച്ചത്.
പിറ്റേദിവസം രാത്രി ഏഴുമണിയോടെ പള്ളാതുരുത്തി അരയൻതോട് പാലത്തിന് സമീപം ആറ്റിൽ മൃതദേഹം പൊങ്ങി. പോസ്റ്റ്മോർട്ടത്തിൽ നിന്ന് ലഭിച്ച സൂചനകളിൽ നിന്നാണ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. അനിതയുടെ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രബീഷിലേക്കും രജനിയിലേക്കും എത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |