
കൊല്ലം: ഓച്ചിറയിൽ മുടിവെട്ടിയതിന്റെ കൂലി ചോദിച്ചതിൽ പ്രകോപിതരായ യുവാക്കൾ ബാർബറെ മർദിച്ച് അവശനാക്കി. പാറക്കല്ല് ഉപയോഗിച്ചുള്ള മർദനത്തിൽ ചവറ പോരൂക്കര സ്വദേശി ഷെഫീക്കിന്റെ വലത് കൈപ്പത്തിയിലെ എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചു. സംഭവത്തിൽ വലിയകുളങ്ങര മീനാക്ഷി ഭവനത്തിൽ അജയ് (24), പായിക്കുഴി ഒയാസിസ് വീട്ടിൽ ഇൻസാഫ് (25) എന്നിവരെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.
ക്രിമിനൽ കേസുകളിൽ പ്രതിയായ അജയ്‌ക്കെതിരെ കാപ്പ നിയമപ്രകാരം മുൻപ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഓച്ചിറ മുണ്ടുകോട്ടയിൽ നടത്തുന്ന ബാർബർ ഷോപ്പിൽ എത്തിയ പ്രതികൾ മുടിവെട്ടിച്ചശേഷം കൂലി പിന്നീട് നൽകാമെന്നുപറഞ്ഞ് പോകുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പണം നൽകാതിരുന്നതോടെ കടക്കാരൻ പ്രതികളോട് പണം ആവശ്യപ്പെട്ടു. ഈ വിരോധത്തിൽ പ്രതികൾ കടയിൽ അതിക്രമിച്ചുകയറി കടക്കാരനെ ആക്രമിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |