
വരാക്കര: അച്ഛനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പുളിഞ്ചോട് ചുക്കത്ത് വീട്ടിൽ ബിനേഷി(47)നെയാണ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ അച്ഛൻ ഗോപാലൻ (74) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് ആറിന് ഇവരുടെ വീടിനു മുൻവശത്തെ റോഡിൽ വച്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ബിനേഷ് ഗോപാലനുമായി തർക്കത്തിലാവുകയായിരുന്നു. ഇതിനിടെയാണ് ബിനേഷ് ഗോപാലനെ കുത്തിയത്. റോഡിൽ കിടന്ന ഗോപാലനെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ബിനേഷ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മകൾ എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിൽ കുത്തേറ്റ മോഹനൻ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |