
തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ നിന്ന് 14കാരിയെ കാണാതായതായി പരാതി. കരമന കരിമുക( സ്വദേശി ലക്ഷ്മിയെയാണ് വെള്ളിയാഴ്ച പുലർച്ചെ മുതൽ കാണാതായത്. കുട്ടിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് ലക്ഷ്മി വീട്ടിൽ നിന്നിറങ്ങിയത്. കുട്ടി തനിയെ വീട് വീട്ടിറങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. സിസി ടിവി ദൃശ്യങ്ങളിൽ കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.
റെയിൽവേ സ്റ്റേഷനിൽ നിന്ന് കുട്ടി ട്രെയിനിൽ കയറി പോയോ, അതോ നഗരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പോയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കുട്ടിയുടെ പക്കൽ മൊബൈൽ ഫോൺ ഇല്ലാത്തതും പൊലീസിന് അന്വേഷണത്തിന് വെല്ലുവിളി ഉയർത്തുന്നു. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റ് റെയിൽവേ സ്റ്റേഷനുകളിലെ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം നടക്കുകയാണ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ കരമന പൊലീസിനെയോ കൺട്രോൾ റൂമിലോ വിവരം അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |