
തിരുവനന്തപുരം: വിജിലൻസ് കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വിജിലൻസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ബ്രാഞ്ചിലെ തട്ടിപ്പുക്കേസിലാണ് അറസ്റ്റ്. ബാങ്കിലെ സെക്രട്ടറിയായിരുന്ന പി.ശശി കുമാറിനെയും ഹെഡ് ക്ലാർക്കായിരുന്ന സി.ശശിധരൻ നായരെയുമാണ് പിടികൂടിയത്.
1994 മുതൽ 1998 വരെ ആറ് ഉപഭോക്താക്കളുടെ 11 സ്ഥിര നിക്ഷേപങ്ങളിൽ നിന്ന്,അവരുടെ അറിവില്ലാതെ വ്യാജ വായ്പാ അപേക്ഷകളും രേഖകളുമുണ്ടാക്കി 18,86,000 രൂപ തട്ടിയതിനായിരുന്നു കേസ്. സംഭവത്തിൽ പി.ശശികുമാറും സി.ശശിധരൻ നായരും കുറ്റക്കാരാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തി. വിവിധ വകുപ്പുകളിലായി അഞ്ച് വർഷം കഠിനതടവിനും 1,000 രൂപ പിഴയ്ക്കും 2013ൽ ശിക്ഷിച്ചിരുന്നു. പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ പോയി ശിക്ഷാകാലയളവ് ഒരു വർഷമായി ഇളവ് നേടി.വിജിലൻസ് കോടതിയിൽ കീഴടങ്ങാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.എന്നാൽ പ്രതികൾ കോടതിയിൽ കീഴടങ്ങാതെ ഒളിവിൽ പോവുകയായിരുന്നു.
പി.ശശി കുമാറിനെയും സി.ശശിധരൻ നായരെയും തിരുവനന്തപുരം നെടുങ്കാടുള്ള വീടുകളിൽ നിന്നാണ് ഇന്നലെ വിജിലൻസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |