SignIn
Kerala Kaumudi Online
Saturday, 07 March 2026 7.21 AM IST

ഭാര്യയുടെ നഗ്ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു

Increase Font Size Decrease Font Size Print Page

പീരുമേട്: ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയാ വഴി പ്രചരിപ്പിച്ച് അപമാനിച്ച കുറ്റത്തിന് ഭർത്താവിനെ അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
വണ്ടിപ്പെരിയാറിൽ മുമ്പ് ഓട്ടോ ഡ്രൈവറായിരുന്ന തമിഴ് നാട് സ്വദേശിയാണ് തിരുപ്പൂരിൽ നിന്നും പിടിയിലായത്.
വണ്ടിപ്പെരിയാർ ഇൻസ്‌പെക്ടർ അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.ഭാര്യയെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനു ശേഷം ദൃശ്യങ്ങൾക്കു ഇൻസ്റ്റാഗ്രാം വഴി ഭാര്യയുടെ പേരിൽ തന്നെ പ്രചരിപ്പിക്കുകയും ബന്ധുക്കൾക്ക് അയച്ചു കൊടുക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. തമിഴ്നാട്ടിലെ തിരുപ്പൂരിൽ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.