
അത്താണി : വടക്കാഞ്ചേരി നഗരസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് മുതിർന്ന വനിതാ നേതാവ് ടി.എൻ.ലളിതയുടെ അമ്പലപുരത്തുള്ള വീടിന് നേരെ ആക്രമണം. മണക്കുളം ഡിവിഷനിൽ മത്സരിച്ച ലളിത പരാജയപ്പെട്ടിരുന്നു. ആഹ്ലാദ പ്രകടനവുമായെത്തിയ എൽ.ഡി.എഫ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അടച്ചിട്ടിരുന്ന ഗേറ്റ് ബലമായി തുറന്ന് വരാന്തയിൽ പടക്കം പൊട്ടിച്ചതായും പോർച്ചിൽ കിടന്ന കാർ തകർത്തതായും മെഡിക്കൽ കോളേജ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അമ്പലപുരത്ത് പന്തം കൊളുത്തി പ്രകടനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |