
ആലപ്പുഴ: പോക്സോ കേസ് പ്രചരണത്തെത്തുടർന്ന് ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യമന്ത്രിക്കും, ജില്ലാ പൊലീസ് മേധാവിക്കുമടക്കം പരാതി നൽകി കുടുംബം. ഹരിപ്പാട് കരുവാറ്റ തെക്ക് ദിവ്യാലയത്തിൽ ദിലീപ് കുമാർ(65) ഞായറാഴ്ച്ചയാണ് ആലപ്പുഴ കുതിരപ്പന്തി ഭാഗത്ത് ട്രെയിൻ തട്ടി മരിച്ചത്. ദിലീപ്കുമാറിനെതിരെ ഹരിപ്പാട് പൊലീസിൽ നൽകിയിരിക്കുന്ന കേസ് വ്യാജമാണെന്നും, വ്യാജ അപവാദ പ്രചരണത്തിൽ മനംനൊന്താണ് ദിലീപ് ജീവനൊടുക്കിയതെന്നും സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയും കുടുംബത്തെയും സ്വാധീനിച്ചാണ് ദിലീപിനെതിരെ ചിലർ പരാതി കൊടുപ്പിച്ചതെന്നും കുടുംബം ആരോപിക്കുന്നു. കരുവാറ്റ ആശാൻ സ്മാരക എസ്.എൻ.ഡി.പി ശാഖായോഗം സെക്രട്ടറിയായിരുന്ന ദിലീപ്കുമാർ മരിക്കും മുമ്പ് ശാഖാഭാരവാഹികൾക്ക് തന്നെ മനപ്പൂർവ്വം കേസിൽ കുടുക്കാനും ഭരണം പിടിച്ചെടുക്കാനും പ്രദേശവാസികളായ ചിലർ ശ്രമിക്കുന്നതായി വാട്സപ്പ് സന്ദേശമയച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |