
ആലുവ: കുട്ടമശേരിയിൽ വാടകയ്‌ക്ക് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശിയായ സുജാൻ അലി (27) രണ്ട് കിലോ കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായി. ചൊവ്വര പുറയാർ ഭാഗത്ത് ഇടപാടുകാരെ കാത്തു നിൽക്കുമ്പോൾ എക്സൈസ് ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
10 വർഷത്തോളമായി കേരളത്തിൽ തങ്ങുന്ന ഇയാൾ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. നാട്ടിൽ പോകുമ്പോൾ കിലോയ്‌ക്ക് 4000 രൂപയ്‌ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെയെത്തിച്ച് 500 രൂപയുടെയും 1000 രൂപയുടെയും ചെറുപൊതികൾ ആക്കിയാണ് വിൽപ്പന നടത്തിയിരുന്നത്. ഏറെ നാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘത്തിൽ അസി. ഇൻസ്പെക്ടർ എ.ബി. സജീവ് കുമാർ, എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം എം.എം. അരുൺകുമാർ, ഒ എസ്. ജഗദീഷ്, വിഷ്ണു, രജിത്ത്, രാഹുൽ, പ്രദീപ്കുമാർ എ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |