
അടൂർ: ട്രാഫിക് എസ്.ഐയെ മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്ത സൈനികനായ യുവാവ് റിമാൻഡിൽ. കൊല്ലം ആദിച്ചനല്ലൂർ കൈതക്കുഴി തോട്ടത്തിൽ പുത്തൻവീട്ടിൽ വിപിൻ രാജ്(34)നെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇയാൾ ഉത്തർ പ്രദേശ് ജാൻസിയിൽ സൈനികനാണ്. അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടിന് അടൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് എസ്.ഐ ജി.സുരേഷ് കുമാറിനെയാണ് വിപിൻ രാജ് മർദ്ദിച്ചത്. എസ്ഐയുടെ മൂക്കിന് പൊട്ടലുണ്ട്. എസ്.ഐയെ കൂടാതെ എസ് .സി.പി.ഒ മുഹമ്മദ് റാഫി,സി.പി.ഒ എർഷാദ് എന്നിവർക്കും ഒട്ടോ ഡ്രൈവർ പുതുശേരി ഭാഗം സ്വദേശി ജെ.ജനാർദ്ദനും മർദ്ദനമേറ്റു,.അടൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷനിലായിരുന്നു സംഭവം. പുതുശേരി ഭാഗത്തുനിന്ന് ഓട്ടോറിക്ഷയിൽ വന്നതാണ് യുവാവ് . ഓട്ടോക്കൂലി ചോദിച്ചപ്പോൾ ഒാട്ടോറിക്ഷ ഡ്രൈവറെ ആദ്യം മർദ്ദിച്ചു. ഈ സംഭവം കണ്ട് സ്ഥലത്തെത്തിയ ട്രാഫിക് എസ്ഐ ജി.സുരേഷ് കുമാർ വിവരം തിരക്കിയതോടെ പ്രകോപിതനായ യുവാവ് എസ്ഐയെ മർദ്ദിക്കുകയായിരുന്നു. ഇത് കണ്ട് തടസം പിടിക്കാൻ എത്തിയപ്പോഴാണ് മറ്റ് പൊലീസുകാരെ മർദ്ദിച്ചത്. അടൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസ് എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |