
മാനന്തവാടി: നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പടിഞ്ഞാറെത്തറ പുതുശ്ശേരിക്കടവ് ചാപ്പാളി ജിഹാസിനെ (25)
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വച്ച് ഇന്നലെ പുലർച്ചെ പൊലീസ് പിടികൂടുകയായിരുന്നു. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. മദ്യപിച്ചെത്തിയ പ്രതി കുട്ടിയെ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. കമ്മൽ മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. കുട്ടി ബഹളം വച്ചതോടെ കമ്മലഴിച്ചെടുക്കാനുള്ള ശ്രമം പാളി.
പിന്നീട് രണ്ട് മണിക്കൂറോളം സ്‌കൂട്ടറിൽ സഞ്ചരിച്ച ശേഷം റോഡരികിൽ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാനന്തവാടി ഡിവൈ എസ്.പി പി.കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പതിനെട്ടംഗ സ്‌പെഷ്യൽ ടീമാണ് പ്രതിയെ കുടുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |