
തിരുവനന്തപുരം: വാക്കുതർക്കത്തെ തുടർന്ന് യുവാക്കളെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. പൂജപ്പുര സ്വദേശികളായ അഖിൽ,അമൽ എന്നിവരെ ആക്രമിച്ച കേസിൽ മുടവൻമുഗൾ അംബേദ്കർ അക്ഷര റെസിഡൻസിൽ ടി.സി 20/1752 വീട്ടിൽ അരുൺ (31) ആണ് പിടിയിലായത്. മുമ്പുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് കഴിഞ്ഞ 14ന് തമലം സ്‌കൂളിനു സമീപംവച്ച് ആക്രമിച്ചുവെന്നാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |