SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.02 PM IST

വീട് കുത്തിത്തുറന്ന് 27 പവനും 30,000 രൂപയും കവർന്നു

Increase Font Size Decrease Font Size Print Page
uuuu

നെയ്യാറ്റിൻകര: നെടിയാങ്കോട് വീട് കുത്തിത്തുറന്ന് 27 പവൻ ആഭരണങ്ങളും, 30,000 രൂപയും കവർന്നു.പൂട്ടിക്കിടന്ന വീട്ടിലെ സി.സി ടിവി ക്യാമറയിൽ തോർത്ത് മൂടിയ ശേഷമായിരുന്നു മോഷണം.നെടിയാങ്കോട് സ്വദേശി ഷാജുസാമുവേലിന്റെ വീട്ടിലായിരുന്നു മോഷണം.

സി.സി ടിവിയിലെ ഡി.വി.ആറും കള്ളൻ കൊണ്ടുപോയി.

ഷാജുവും കുടുംബവും മകളുടെ വീട്ടിൽ പോയ സമയത്തായിരുന്നു കവർച്ച.കഴിഞ്ഞ ദിവസം രാവിലെ സി.സി ടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ ഒന്നും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടതോടെ വീട്ടുടമ, ഉടൻ വീടിന് സമീപം താമസിക്കുന്ന സഹോദരനെ വിളിച്ച് വിവരമറിയിച്ചു. ഇയാളെത്തി നടത്തിയ പരിശോധനയിൽ വീടിന്റെ അടുക്കള വാതിൽ തകർത്ത നിലയിൽ കണ്ടു.തുടർന്ന് ഷാജു ഉച്ചയോടെ സ്ഥലത്തെത്തി മുറി പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 27 പവനും 30,000 രൂപയും നഷ്ടപ്പെട്ടതറിയുന്നത്.

സി.സി ടിവി ക്യാമറയിൽ രണ്ടെണ്ണം തകർത്ത നിലയിലാണ്.അലമാര കുത്തിപ്പൊളിച്ച് വീട്ടുസാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.

ക്യാപ്ഷൻ: മോഷണം നടന്ന ഷാജുസാമുവേലിന്റെ വീട്

പാറശാല പൊലീസ് ഷാജുസാമുവേലിന്റെ വീട്ടിൽ പരിശോധന നടത്തുന്നു

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY