
തിരുവനന്തപുരം: റോഡിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തീയിട്ടത് ചോദ്യം ചെയ്ത യുവാവിനെയും ബന്ധുകളെയും മർദ്ദിച്ച് പരിക്കേല്പിച്ച അയൽവാസികളായ രണ്ടുപേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.ജഗതി ബണ്ടുറോഡ് കുളം നികത്തിയ പുത്തൻവീട്ടിൽ സുരേഷ് (45),ജഗതി ചുരയ്ക്കാമുകൾ പണയിൽ വീട്ടിൽ ദീപു സുകുമാരൻ (43) എന്നിവരാണ് പിടിയിലായത്.ഇക്കഴിഞ്ഞ 31നായിരുന്നു സംഭവം.ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |