
പത്തനംതിട്ട : തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലാ അതിർത്തികളിലും പ്രധാന നഗരങ്ങളിലും സായുധ കേന്ദ്ര പൊലീസ് സേനയുടെ സഹായത്തോടെ പൊലീസ് പരിശോധന ശക്തമാക്കി . ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. വിൽപ്പനയ്ക്കായി സൂക്ഷിച്ച വാറ്റ് ചാരായം , കൂടിയ അളവിൽ വിദേശ മദ്യം , കഞ്ചാവ് എന്നിവ ഉൾപ്പെടെ പിടിച്ചെടുത്തു. പ്രതികളെ അറസ്റ്റുചെയ്ത് റിമാൻഡുചെയ്തു.
വിൽപ്പനയ്ക്കായി സൂക്ഷിച്ച 20 കുപ്പി വിദേശമദ്യവുമായി തണ്ണിത്തോട് സ്വദേശി പ്ലാച്ചേരി വീട്ടിൽ രാജേഷ് (52) നെ ചിറ്റാർ പൊലീസ് അറസ്റ്റുചെയ്തു. വില്പനയ്ക്കായി കൂടിയ അളവിൽ വിദേശമദ്യം കൈവശം സൂക്ഷിച്ച സീതത്തോട് ആങ്ങമൂഴി സ്വദേശി കാരക്കാട്ട് കുന്നിൽ വീട്ടിൽ രതീഷ് (43) , വാറ്റുചാരായം നിർമ്മിച്ച് വിൽപ്പന നടത്തിവന്ന ആങ്ങമൂഴി തേവർമല സ്വദേശി ചെരുവിൽ വീട്ടിൽ ദീപു (40) എന്നിവരെ മൂഴിയാർ പൊലീസും അറസ്റ്റുചെയ്തു. കഞ്ചാവ് വില്പന നടത്തിവന്ന അടൂർ പെരിങ്ങനാട് പഴകുളം സ്വദേശി പുന്നലത്ത് കിഴക്കേക്കര വീട്ടിൽ മനു (20) അടൂർ പൊലീസിന്റെ പിടിയിലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |