നെടുങ്കണ്ടം: തൂക്കുപാലം ടൗണിലെ ആക്രിക്കടയിൽ കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ. കൂട്ടാർ ചെരുവിള പുത്തൻവീട്ടിൽ ഷാജിയാണ് (43) അറസ്റ്റിലായത്. ആക്രിക്കടയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയുടെ ആക്രിസാധനങ്ങൾ ഒരാഴ്ച മുമ്പാണ് കവർന്നത്. തൂക്കുപാലം സ്വദേശി ഹാരീസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 12ന് ശേഷമാണ് മോഷ്ടാവ് ആക്രി കടയുടെ ഷട്ടർ തകർത്ത ശേഷം കവർച്ച നടത്തിയത്. മോഷ്ടാവ്എത്തിയതിന്റെയും സ്ഥലത്ത് നിന്ന് കടന്നു പോകുന്നതിന്റെയും സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.
ചെമ്പ്, അലുമിനിയം, ബാറ്ററി, ആക്രിക്കടയിൽ ഉണ്ടായിരുന്ന ഉപകരണങ്ങൾ, ഇരുമ്പ് മുറിച്ചു മാറ്റുന്ന കട്ടറുകൾ എന്നിവയാണ് കവർന്നത്. സി.ഐ ബി.എസ്. പ്രദീപ്, എസ്.ഐ വി.എസ്. സജീവൻ, പൊലീസ് ഉദ്യോഗസ്ഥരായ വി.എസ്. സെബാസ്റ്റ്യൻ, സജീവ്, സുരേഷ്, അഭിലാഷ്, ഗ്രെയ്സൺ ആന്റണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |