വിഴിഞ്ഞം: വഴിയാത്രക്കാരായ വിദ്യാർത്ഥിനികളെയും സ്ത്രീകളെയും ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിക്കുന്നയാൾ അറസ്റ്റിൽ. വിഴിഞ്ഞം ഹാർബർ റോഡിൽ താഴേവീട്ടുവിളാകത്ത് ഫൈസൽഖാനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. കോവളം മുക്കോല ബൈപ്പാസിലെ സർവീസ് റോഡിലൂടെ പോകുന്നവരാണ് ഇയാളുടെ ആക്രമണത്തിന് ഇരയാകുന്നത്. ബൈക്കിലെത്തി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി സ്ത്രീകളെ പേടിപ്പിച്ച ശേഷം ഉപദ്രവിക്കുന്നതാണ് ഇയാളുടെ രീതി. തുടർന്ന് ഇവരെ തള്ളിയിട്ട ശേഷം രക്ഷപ്പെടും. ഇയാളെ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതോടെ നിരീക്ഷണത്തിനായി മഫ്തിയിൽ പൊലീസിനെ നിയോഗിച്ചിരുന്നു. കഴുത്തും മൂക്കും മറയുന്ന തരത്തിലുളള മാസ്ക് ധരിച്ചാണ് ഇയാൾ സ്ത്രീകളെ ആക്രമിച്ചിരുന്നത്. ആക്രമണത്തിനിരയായ സ്കൂൾ വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷത്തിലാണ് പ്രതി പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |