കൊച്ചി: ബംഗ്ലാദേശ് സ്വദേശിയായ യുവതിയെ കൊച്ചിയിൽ ക്രൂരമായി പീഡനത്തിനിരയാക്കിയ സംഭവത്തിൽ പെൺവാണിഭ സംഘം പിടിയിൽ. ബംഗളൂരുവിൽ നിന്നെത്തിച്ച 20കാരിയെ ഇരുപതിലേറെ പേർക്ക് എത്തിച്ചുനൽകിയിട്ടുണ്ടെന്നാണ് വിവരം. എളമക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ത്രീകൾ ഉൾപ്പെടുന്ന പെൺവാണിഭ സംഘമാണ് അറസ്റ്റിലായത്.
മറ്റ് സംസ്ഥാനങ്ങളുമായി ബന്ധങ്ങളുളള പെൺവാണിഭ സംഘത്തിലെ സെറീന എന്ന സ്ത്രീയാണ് അറസ്റ്റിലായവരിൽ ഒരാൾ. ഇവരാണ് യുവതിയെ കൊച്ചിയിൽ എത്തിച്ചതെന്നാണ് വിവരം. ഒരാഴ്ച മുൻപാണ് സെറീന യുവതിയെ ബംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്തിക്കുന്നത്. സെറീനയുടെ സഹായിയായ ശ്യാം എന്ന യുവാവും മറ്റൊരു സ്ത്രീയും പിടിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. മാതാപിതാക്കൾ നഷ്ടപ്പെട്ട യുവതി 12-ാംവയസിലാണ് ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലെത്തിയത്. തുടർന്ന് പെൺവാണിഭ സംഘത്തിന്റെ പിടിയിലാകുകയായിരുന്നു. യുവതി ഇപ്പോൾ പൊലീസ് സംരക്ഷണയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |